ആലക്കോട്: പഞ്ചായത്തില്‍ ചവര്‍ണ ഭാഗത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് കാനറാ ബാങ്ക് തൊടുപുഴ ശാഖയിലെ ഉദ്യോഗസ്ഥര്‍ വീട്ടുപകരണങ്ങള്‍ സൗജന്യമായി നല്കി. കാനറ ബാങ്ക് മാനേജര്‍ എം.എം. ഷിജു, അസി. മാനേജര്‍ എന്‍. സനില്‍ ബാബു എന്നിവര്‍ എത്തിച്ചുതന്ന സാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, വൈസ് പ്രസിഡന്റ് ബിനു എബി, സ്ഥിരംസമിതി ചെയര്മാന് ടോമി കാവാലം. വാര്‍ഡംഗം രാജു സ്കറിയ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി അനന്ദു എം. നായര്‍, മെംബര്‍മാരായ ബൈജു ജോര്‍ജ്, അതുല്‍ സണ്ണി എന്നിവര്‍ പങ്കെടുത്തു.